PRATHIBHA SANGAMAM 2017

PRATHIBHA SANGAMAM 2017

മേമുണ്ടയുടെ പ്രൌഢി വാനോളമുയര്‍ത്തിപ്പിടിച്ച് ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിലായി വിവിധ മേളകളിൽ തിളക്കമാര്‍ന്ന വിജയങ്ങൾ കൈവരിച്ച മേമുണ്ട എച്ച് എസ്‌ എസ്‌ പ്രതിഭകള്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റിന്റെയും പി ടി എ യുടെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും ഒരുക്കി *“പ്രതിഭാസംഗമം-2017”* സംഘടിപ്പിക്കുന്നു. *നാളെ(2017 ഫെബ്രവരി 17 വെള്ളിയാഴ്ച)* വൈകുന്നേരം 5 മണി മുതല്‍ സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന ഓപ്പണ്‍ സ്റ്റേജില്‍.. പ്രശസ്ത ചലച്ചിത്ര താരവും എം എൽ എ യുമായ *ശ്രീ. മുകേഷ്* സംഗമം ഉദ്ഘാടനം ചെയ്യുന്നു.. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും.. മേമുണ്ട എച്ച് എസ്‌ എസ്‌ കമ്മ്യൂണിറ്റിയുടെ ഒരുമയുടെ അരങ്ങിലേക്ക് പൂർവവിദ്യാർത്ഥി സുഹൃത്തുക്കളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു..
Read More
POORVA VIDYARTHI SANGAMAM

POORVA VIDYARTHI SANGAMAM

മേമുണ്ട ഹയര്‍സെക്കന്‍ററി സ്കൂള്‍ അലുംനി അസോസിയേഷന്‍ രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ 25 ഞായറാഴ്ച്ച ഹൈസ്കൂള്‍ മൾട്ടി മീഡിയ ഹാളിൽ വച്ച നടന്നു. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം യുവ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. പി ജിംഷാർ ഉദ്ഘാടനം ചെയ്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്‍റ് വരുൺ വി കെ അധ്യക്ഷത വഹിച്ചു. 2015 -16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി റിനത്ത് രാജേന്ദ്രൻ അവതരിപ്പിച്ചു. ട്രഷറര്‍ സബിൻ ബി. എസ് . വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എൻ എസ് എസ് മികച്ച വളണ്ടിയർക്കുള്ള ഇന്ദിരാ ഗാന്ധി നാഷണൽ അവാർഡ് ജേതാവ് സരിഗ.പി.ആനന്ദിനെ ചടങ്ങിൽ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ പി കെ കൃഷ്ണദാസ് , ഗോപാലൻ മാസ്റ്റർ , സരിഗ പി ആനന്ദ് എന്നിവര്‍ സംസാരിച്ചു. അജയ് ഘോഷ് സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികളെയും പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. പ്രസിഡന്‍റായി സരിഗ പി ആനന്ദ് , സെക്രട്ടറിയായി സബിന്‍ ബി എസ്, ട്രഷററായി അശ്വിൻ രാജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് പി പി, നീരജ് കെ , വിഷ്ണുമായ , ചിത് പ്രസാദ് സി എസ് എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പ്യാരേലാൽ എം , അജയഘോഷ് ആര്‍ ,…
Read More
SAMASYA QUIZ FESTIVAL

SAMASYA QUIZ FESTIVAL

സമസ്യ 2016 ക്വിസ്‌ ഫെസ്റ്റിവൽ ; മേമുണ്ട എച്ച്‌ എസ്സ്‌ എസ്സ്‌ ജേതാക്കൾ മേമുണ്ട എച്ച്‌ എസ്‌ എസ്‌ അലുമ്നി അസ്സോസിയേഷനും വുമായ്‌ സഹകരിച്ച്‌ നടത്തിയ “സമസ്യ” ക്വിസ്‌ ഫെസ്റ്റിവലിൽ മേമുണ്ട എച്ച്‌ എസ്സ്‌ എസ്സ്‌ വിദ്യാർത്ഥികളായ നന്ദിത പി വൽസൻ- അഭിരാമി ബി എസ്‌ സഖ്യം ജേതാക്കളായ്‌. നവനീത്‌ കെ- അഭിരാം കെ (മേമുണ്ട എച്ച്‌ എസ്‌ എസ്‌) സഖ്യം രണ്ടാം സ്ഥാനവും അനന്തു എസ്‌- അശ്വതി കെ (മേപ്പയ്യൂർ എച്ച്‌ എസ്‌ എസ്‌) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രൊഫഷണൽ ക്വിസ്‌ മാസ്റ്ററും എഴുത്തുകാരനുമായ ശ്രീ.അരുണാനന്ദ് ക്വിസ്‌ മൽസരം നിയന്ത്രിച്ചു. മേമുണ്ട സ്കൂൾ മാനേജർ ശ്രീ.ടി വി ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായ ഉപഹാര സമർപ്പണ ചടങ്ങിൽ പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു. അലുമ്നി അസ്സോസിയേഷൻ സെക്രട്ടറി ശ്രീ.റിനത്ത്‌ രാജേന്ദ്രൻ സ്വാഗതവും മേമുണ്ട എച്ച്‌ എസ്‌ എസ്‌ പ്രിൻസിപ്പാൾ ശ്രീ.പി കെ കൃഷ്ണദാസ്‌ മാസ്റ്റർ ആശംസയും അർപ്പിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങളും കേഷ്‌ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. പ്രസിഡന്ര് ശ്രീ.വരുൺ വി കെ നന്ദി പ്രകാശനം നിർവ്വഹിച്ചു
Read More