Poorva Vidyarthi Sangamam

Home / Poorva Vidyarthi Sangamam

മേമുണ്ട ഹയര്‍സെക്കന്‍ററി സ്കൂള്‍ അലുംനി അസോസിയേഷന്‍ രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ 25 ഞായറാഴ്ച്ച ഹൈസ്കൂള്‍ മൾട്ടി മീഡിയ ഹാളിൽ വച്ച നടന്നു.
പൂര്‍വ വിദ്യാര്‍ത്ഥി സംഗമം യുവ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. പി ജിംഷാർ ഉദ്ഘാടനം ചെയ്തു.
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്‍റ് വരുൺ വി കെ അധ്യക്ഷത വഹിച്ചു.
2015 -16 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി റിനത്ത് രാജേന്ദ്രൻ അവതരിപ്പിച്ചു.
ട്രഷറര്‍ സബിൻ ബി. എസ് . വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
എൻ എസ് എസ് മികച്ച വളണ്ടിയർക്കുള്ള ഇന്ദിരാ ഗാന്ധി നാഷണൽ അവാർഡ് ജേതാവ് സരിഗ.പി.ആനന്ദിനെ ചടങ്ങിൽ അനുമോദിച്ചു.
പ്രിന്‍സിപ്പല്‍ പി കെ കൃഷ്ണദാസ് , ഗോപാലൻ മാസ്റ്റർ , സരിഗ പി ആനന്ദ് എന്നിവര്‍ സംസാരിച്ചു.
അജയ് ഘോഷ് സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
അസോസിയേഷന്‍ ഭാരവാഹികളെയും പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു.
പ്രസിഡന്‍റായി സരിഗ പി ആനന്ദ് ,
സെക്രട്ടറിയായി സബിന്‍ ബി എസ്,
ട്രഷററായി അശ്വിൻ രാജ്
എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
രതീഷ് പി പി,
നീരജ് കെ ,
വിഷ്ണുമായ ,
ചിത് പ്രസാദ് സി എസ്
എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും
പ്യാരേലാൽ എം ,
അജയഘോഷ് ആര്‍ ,
മുഹമ്മദ് പി എം,
ജസിൻ എസ്
എന്നിവരെ ജോയന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.