E-Wate Management Programme

Home / E-Wate Management Programme

ഇലക്ട്രോണിക്സ്‌ വേസ്റ്റുകളെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാം..?
വരും തലമുറയ്ക്ക്‌ വലിയ വിപത്തുക്കൾ സമ്മാനിക്കാൻ പോകുന്ന , മാരകമായ പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്ന ഇലക്ട്രോണിക്സ്‌ മാലിന്യങ്ങളെ കൃത്യമായ്‌ പുനരുപയോഗം ചെയ്യാനുള്ള പദ്ധതിയുമായ്‌ മേമുണ്ട എച്ച്‌ എസ്‌ എസ്‌ അലുമ്നി അസ്സോസിയേഷൻ.!
കേരള ഗവൺമന്റ്‌ സ്ഥാപനമായ ‘ക്ലീൻ കേരള കമ്പനി’യുടെ സഹായത്തോടെ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്‌.
ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മേമുണ്ട എച്ച്‌ എസ്‌ എസ്‌ സ്കൗട്ട്‌&ഗൈഡ്സ്‌ കേഡറ്റുകൾ,എൻ എസ്‌ എസ്‌ അംഗങ്ങളായ വിദ്യാർത്ഥികൾ, അലുമ്നി അസ്സോസിയേഷൻ മെമ്പർമാർ എന്നിവർ വളന്റിയർമ്മാരാവും.
പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഒക്ടൊബർ 22 ശനിയാഴ്ച്ച സ്കൂളിൽ വെച്ച്‌ നടന്ന ചടങ്ങിൽ ക്ലീൻ കേരള കമ്പനി ഡയറക്റ്റർ ശ്രീ.കബീർ എച്ച്‌ ഹറൂൺ നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും പഞ്ചായത്ത്‌ അംഗനവാടി ടീച്ചർമാരും കുടുംബ ശ്രീ പ്രതിനിധികളും പങ്കെടുത്ത ബോധവൽകരണ സെമിനാറും നടന്നു. റിനത്ത്‌ രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വില്യാപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.കെ കെ മോഹനൻ അധ്യക്ഷത വഹിച്ചു. ഇസ്മെയിൽ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.!