Samasya Quiz Festival

Home / Samasya Quiz Festival

സമസ്യ 2016 ക്വിസ്‌ ഫെസ്റ്റിവൽ ; മേമുണ്ട എച്ച്‌ എസ്സ്‌ എസ്സ്‌ ജേതാക്കൾ
മേമുണ്ട എച്ച്‌ എസ്‌ എസ്‌ അലുമ്നി അസ്സോസിയേഷനും വുമായ്‌ സഹകരിച്ച്‌ നടത്തിയ “സമസ്യ” ക്വിസ്‌ ഫെസ്റ്റിവലിൽ മേമുണ്ട എച്ച്‌ എസ്സ്‌ എസ്സ്‌ വിദ്യാർത്ഥികളായ നന്ദിത പി വൽസൻ- അഭിരാമി ബി എസ്‌ സഖ്യം ജേതാക്കളായ്‌.
നവനീത്‌ കെ- അഭിരാം കെ (മേമുണ്ട എച്ച്‌ എസ്‌ എസ്‌) സഖ്യം രണ്ടാം സ്ഥാനവും അനന്തു എസ്‌- അശ്വതി കെ (മേപ്പയ്യൂർ എച്ച്‌ എസ്‌ എസ്‌) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രൊഫഷണൽ ക്വിസ്‌ മാസ്റ്ററും എഴുത്തുകാരനുമായ ശ്രീ.അരുണാനന്ദ് ക്വിസ്‌ മൽസരം നിയന്ത്രിച്ചു.
മേമുണ്ട സ്കൂൾ മാനേജർ ശ്രീ.ടി വി ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായ ഉപഹാര സമർപ്പണ ചടങ്ങിൽ പ്രശസ്ത കവി വീരാൻ കുട്ടി മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു.
അലുമ്നി അസ്സോസിയേഷൻ സെക്രട്ടറി ശ്രീ.റിനത്ത്‌ രാജേന്ദ്രൻ സ്വാഗതവും മേമുണ്ട എച്ച്‌ എസ്‌ എസ്‌ പ്രിൻസിപ്പാൾ ശ്രീ.പി കെ കൃഷ്ണദാസ്‌ മാസ്റ്റർ ആശംസയും അർപ്പിച്ചു.
വിജയികൾക്കുള്ള ഉപഹാരങ്ങളും കേഷ്‌ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
പ്രസിഡന്ര് ശ്രീ.വരുൺ വി കെ നന്ദി പ്രകാശനം നിർവ്വഹിച്ചു.