Chennai Relief

Home / Chennai Relief

ചെന്നൈക്ക് കൈത്താങ്ങ് ഒരുക്കി മേമുണ്ട എച്ച് എസ് എസ് പൂർവ വിദ്യാർഥിക്കൂട്ടവും . .
പെയ്തു തീരാത്ത പേമാരിയിൽ ഒറ്റപ്പെട്ട ചെന്നൈ ജനതയ്ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്ന ‘മാതൃഭൂമി’ യുടെ സഹായ ദൌത്യത്തിൽ മേമുണ്ട എച്ച് എസ് എസ് അലുംനി അസോസിയേഷനും പങ്കു ചേർന്നു .
അസോസിയേഷൻ സോഷ്യൽ സർവീസ് വിംഗ് വളണ്ടിയെര്സ് വടകര ടൌണിലെ കടകളിൽ നിന്നും സമാഹരിച്ച 400 ഓളം ഫുഡ് പാക്കെറ്റുകളും ( ബിസ്കറ്റ്, ബേബി ഫുഡ്, പാൽപൊടി തുടങ്ങിയവ ) 100 ഓളം മിനറൽ വാട്ടർ ബോട്ടിലുകളും വടകര മാതൃഭൂമി ഓഫീസിൽ ഏൽപിച്ചു . സമാഹരിച്ച ഭക്ഷണ പൊതികളുമായി മാതൃഭൂമി സഹായ വാഹനങ്ങൾ ഞായറാഴ്ച കോഴിക്കോട് നിന്നും ചെന്നൈക്ക് പുറപ്പെടുന്നതാണ്‌ . .
ഈ പ്രയത്നത്തിൽ പങ്കുചെർന്നതും സഹകരിച്ചതുമായ മുഴുവൻ പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.