Prathibha Sangamam 2017

Home / Prathibha Sangamam 2017

മേമുണ്ടയുടെ പ്രൌഢി വാനോളമുയര്‍ത്തിപ്പിടിച്ച് ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിലായി വിവിധ മേളകളിൽ തിളക്കമാര്‍ന്ന വിജയങ്ങൾ കൈവരിച്ച മേമുണ്ട എച്ച് എസ്‌ എസ്‌ പ്രതിഭകള്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റിന്റെയും പി ടി എ യുടെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും ഒരുക്കി *“പ്രതിഭാസംഗമം-2017”* സംഘടിപ്പിക്കുന്നു.
*നാളെ(2017 ഫെബ്രവരി 17 വെള്ളിയാഴ്ച)* വൈകുന്നേരം 5 മണി മുതല്‍ സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കുന്ന ഓപ്പണ്‍ സ്റ്റേജില്‍..
പ്രശസ്ത ചലച്ചിത്ര താരവും എം എൽ എ യുമായ *ശ്രീ. മുകേഷ്* സംഗമം ഉദ്ഘാടനം ചെയ്യുന്നു..
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും..
മേമുണ്ട എച്ച് എസ്‌ എസ്‌ കമ്മ്യൂണിറ്റിയുടെ ഒരുമയുടെ അരങ്ങിലേക്ക് പൂർവവിദ്യാർത്ഥി സുഹൃത്തുക്കളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു..